പുളിക്കല്‍  സനില്‍രാഘവന്‍

May 15, 2021, 11:38 am

ഇന്ധനവില വര്‍ധനവ് ;കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിച്ചു നല്‍കുന്നു

Janayugom Online

സാധാരണ ജനജീവിതത്തെ താളം തെറ്റിക്കുന്ന തരത്തിലാണ് രാജ്യത്ത് ഡീസല്‍— പെട്രോള്‍ വില വര്‍ദ്ധിക്കുന്നത്. മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടിയിരുന്നില്ല. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.മഹാമാരിയുടെ സുനാമി എന്നറിയപ്പെടുന്ന കോവിഡ്‌ രണ്ടാം തരംഗത്തിന്റെ കെടുതികൾ രാജ്യത്തെ വീർപ്പുമുട്ടിക്കുകയാണ്‌. എന്നാല്‍ ഇതൊന്നും കാണാതെയുള്ള പോക്കാണ് നരേന്ദ്ര മോദി സാര്‍ക്കാര്‍, ജനങ്ങളുടെസാധാരണ ജീവിതം ഏറെ ബുദ്ധിമുട്ടേറുന്നതാണ്. സ്ഥതി വിശേഷം ഏറെ ഭയാനകരമാണ്. കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാർ തകച്ചും പരാജയപ്പെട്ടിരിക്കുകയാണ്.

സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കും അലംഭാവവും കുത്തക പ്രീണനവും മുൻഗണന അട്ടിമറിയും പരമോന്നത നീതിപീഠത്തിനും ചില ഹൈക്കോടതികൾക്കുംപോലും ചൂണ്ടിക്കാണിക്കേണ്ടി വന്നിരിക്കുന്നു. വാക്‌സിൻ ക്ഷാമവും ഓക്‌സിജൻ സിലിൻഡറുകൾ ലഭ്യമാക്കുന്നതിലെ കാലതാമസവും കാരണം മരണം മുട്ടിവിളിക്കുന്ന അവസ്ഥയിൽ ഇരുട്ടടിയാകുകയാണ്‌ മോഡിയുടെ ഇന്ധനക്കൊള്ള. പെട്രോളിനും ഡീസലിനും തുടർച്ചയായ വില വർധനവ് സാധാരണക്കാർക്കുമേലുള്ള താങ്ങാനാകാത്ത പ്രഹരമാണ്പൊതുഖജനാവ്‌ ചോർത്തി ധൂർത്തടിക്കുന്ന മോഡിയുടെ ചെയ്‌തികൾ എല്ലാ അതിരും ഭേദിച്ചിരിക്കുന്നു. പട്ടേൽ–-ശ്രീരാമ പ്രതിമ നിർമാണത്തിനു പിന്നാലെ പുതിയ പാർലമെന്റ്‌ മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഉയരുകയാണ്‌. ആകെ ഇരുപതിനായിരം കോടി രൂപയുടേതാണ്‌ ആ ധൂർത്ത്‌. സമ്പദ്‌‌വ്യവസ്ഥ നടുവൊടിഞ്ഞു കിടക്കുമ്പോഴാണ്‌ ഇത്തരം നടപടികൾ എന്നോർക്കണം. സമീപകാലത്ത്‌ പുറത്തുവന്ന അന്താരാഷ്‌ട്ര പഠനങ്ങളും സ്ഥിതിവിവര കണക്കുകളും മാധ്യമ വിശകലനങ്ങളും ഇന്ത്യയെ സംബന്ധിച്ച്‌ ഒട്ടും പ്രതീക്ഷാനിർഭരമല്ല.

കാർഷിക വ്യാവസായിക സേവന മേഖലകളെല്ലാം അഗാധമായ പ്രതിസന്ധിയിലാണ്‌. ദരിദ്ര ജനകോടികളെ കുത്തുപാളയെടുപ്പിച്ച നയങ്ങൾക്കിടയിലും ബഹുരാഷ്‌ട്ര കുത്തകകളുടെയും കോർപറേറ്റുകളുടെയും ലാഭം ഉണ്ടാക്കുവാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തു കൊടുത്തിരിക്കുന്നത്ഇന്ധനവിലവർധന തെറ്റായ നയങ്ങളുടെ തുടർച്ചയാണ്‌. എണ്ണയുടെ വിലനിർണയ അവകാശം കമ്പനികൾക്ക്‌ അടിയറ വച്ചതിന്റെ ഫലം. അന്താരാഷ്‌ട്ര കമ്പോളത്തിൽ അസംസ്‌കൃത എണ്ണകളുടെ വില കുറഞ്ഞപ്പോഴും ഇന്ത്യയിൽ ഉയർത്താൻ ‌ മോദി സര്‍ക്കാര്‍ അനുമതി നൽകി. പാചക വാതക സിലിൻഡറുകൾക്ക്‌ കഴിഞ്ഞ മാസം കൂട്ടിയത്‌ നൂറു രൂപയിലധികമാണ്‌. 2020ൽ പെട്രോൾ ഡീസൽ വിലവർധന ദിനചര്യയെന്നവണ്ണം ആയിരുന്നു അടിച്ചേൽപ്പിച്ചത്‌. എന്നാൽ, 2021 ഏപ്രിലിൽ കേരളം, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രഹരം ഏൽപ്പിക്കുന്നതിൽനിന്ന്‌ തൽക്കാലം പിൻമാറി.

മെയ്‌ രണ്ടിന്‌ വോട്ടെണ്ണൽ കഴിയാൻ കാത്തിരിക്കുകയായിരുന്നു. ചെറിയ ഇടവേളയ്‌ക്കുശേഷം മെയ്‌ നാലിന്‌ ഡീസൽവില 18 പൈസയും പെട്രോൾ വില 15 പൈസവും കൂട്ടി. തുടർച്ചയായ ദിവസങ്ങളിലും വർധനതന്നെ. . കേരളംപോലുള്ള ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്കാണ്‌ കൂടുതൽ ഭാരം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പതിനെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസത്തോടെയാണ് രാജ്യത്ത് എണ്ണവിലയിൽ വർദ്ധനവ് ഉണ്ടായത്.

ഒരു ഘട്ടത്തിൽ രാജസ്ഥാനിലും, മദ്ധ്യപ്രദേശിലും എണ്ണവില നൂറ് കടന്ന സംഭവവും ഉണ്ടായി. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പിനോട് അടുത്തതിന് ശേഷം വിലയിൽ വലിയ വർദ്ധനവ് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മാർച്ച് മാസത്തിൽ അഞ്ച് തവണയോളം വില വർദ്ധിച്ചിരുന്നു. രാജ്യത്ത് എണ്ണ ചില്ലറ വിൽപ്പനയിൽ പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും നികുതികളാണ്. അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്ക് അനുസരിച്ച് പെട്രോൾ, ഡീസൽ വിലകൾ ദിവസേന പരിഷ്‌കരിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയിട്ടുണ്ട്. അതേസമയം, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്​. ബ്രെൻറ്​ ക്രൂഡി​ൻ്റെ വില ബാരലിന്​ 0.18 ശതമാനം വരെ ഇടിഞ്ഞു. അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്പോഴാണ് ഈ വില വർദ്ധന. ഇത് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനങ്ങളോടുളള വെല്ലുവിളിയും, കോര്‍പ്പറേറ്റുകളെ സഹായിക്കലുമാണെന്നു പകല്‍പോലെ വെളിച്ചമായിരിക്കുന്നു.

Eng­lish summary;

You may also like this video;