കിള്ളിയാര്‍ മിഷന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മന്ത്രി തോമസ് ഐസക്ക്

Web Desk
Posted on June 04, 2018, 10:00 pm

കേരള സര്‍ക്കാരും ഹരിതകേരള മിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംയുക്തമായി നടത്തിവരുന്ന ജലസ്രോതസ്സ് സംരക്ഷണ പദ്ധതികളുടെ ഭാഗമായി കിള്ളിയാര്‍ പുനരുദ്ധാരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ നടന്നു. ധനമന്ത്രി തോമസ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.

നദിയോട് ചേര്‍ന്നുള്ള ഹോട്ടലുകളും വീടുകളും പുറന്തള്ളുന്ന മാലിന്യമാണ് കിള്ളിയാര്‍ അശുദ്ധമാകുന്നതിന് പ്രധാന കാരണം. ഇവ നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടതെന്നും രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന കിള്ളിയാര്‍ ശുചീകരണ പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മേയര്‍ വികെ പ്രശാന്ത് ചെയര്‍മാനായുള്ള സംഘാടക സമിതി രൂപീകരിച്ചു. എ സമ്പത്ത് എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ, ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ടിഎന്‍ സീമ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, എം വിജയകുമാര്‍ തുടങ്ങിയവരും നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും പങ്കെടുത്തു.