November 28, 2022 Monday

Related news

November 18, 2022
November 7, 2022
November 6, 2022
October 18, 2022
October 14, 2022
October 11, 2022
October 10, 2022
October 10, 2022
October 3, 2022
October 1, 2022

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈൻ വേണ്ടെന്ന് വിദഗ്ധ സമിതി

Janayugom Webdesk
മുംബൈ
July 8, 2021 9:19 pm

രണ്ട് കോവിഡ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയില്‍ ക്വാറന്റൈൻ വേണ്ടെന്ന് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷൻ വിദഗ്ധ സമിതി. നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റെ യോഗത്തിലാണ് വിദഗ്ധര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതേ ഇളവുകള്‍ അന്താരാഷ്ട്ര യാത്രികര്‍ക്കും നല്‍കുമെന്ന് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

യാത്രയ്ക്കു മുമ്പും ശേഷവും പരിശോധന ആവശ്യമില്ല. ആഭ്യന്തര യാത്രികര്‍ക്ക് ക്വാറന്റൈനും വേണ്ട. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇന്ത്യ വിടും മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ക്വാറന്റൈൻ നടത്തേണ്ട കാര്യമില്ലെന്നും അറോറ പറഞ്ഞു. ഇതേ ശുപാര്‍ശകള്‍ കഴിഞ്ഞ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ യോഗങ്ങളിലും അവതരിപ്പിച്ചതായി ഡോ. അറോറ പറഞ്ഞു.

Eng­lish sum­ma­ry: Ful­ly vac­ci­nat­ed trav­ellers can avoid tests, quar­an­tine: Experts

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.