October 2, 2022 Sunday

Related news

August 29, 2022
August 11, 2022
August 10, 2022
August 9, 2022
July 22, 2022
July 4, 2022
June 27, 2022
June 22, 2022
June 21, 2022
June 18, 2022

‘വിനോദ ’ യാത്ര

റെജി മലയാലപ്പുഴ
July 26, 2021 8:26 am

കോവിഡിന്റെ പ്രതിസന്ധി കളിക്കളങ്ങളെയും ബാധിച്ച ഘട്ടത്തിലാണ് കഴിഞ്ഞ വർഷം നടക്കേണ്ട ഒളിമ്പിക്സ് ഇത്തവണ നടത്തേണ്ടി വന്നത്. കോവിഡിന്റെ പ്രതിസന്ധി വിട്ടുമാറിയിട്ടില്ല എന്നത് ആശങ്കയോടെയാണ് നാം കാണേണ്ടത്. നിയന്ത്രണങ്ങളുടെ ചിറകിലേറി താരങ്ങൾ മത്സരങ്ങളിലേക്കിറങ്ങുമ്പോൾ നമുക്ക് കളികളുടെ ഉറവിടത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം.

വിരസത അകറ്റിനിർത്തുന്നതിനും, ആരോഗ്യ സംരക്ഷണത്തിനും, മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിനും ഉത്തമ ഔഷധമാണ് കായിക വിനോദങ്ങൾ. മനുഷ്യന്റെ ആദ്യ പ്രവർത്തന കാലയളവിൽ തന്നെ വിനോദം എന്ന നിലയിൽ കളികൾ രൂപപ്പെട്ടിട്ടുണ്ടായിരിക്കാം.

ഒരുപക്ഷേ കാട്ടിൽ അലഞ്ഞുനടന്നിരുന്ന മനുഷ്യൻ വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഓട്ടവും, ചാട്ടവും പരിശീലിച്ചിട്ടുണ്ടാകാം.

മൃഗങ്ങളോട് മത്സരിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്നും ആചാരമായി നിൽക്കുന്ന ജെല്ലിക്കെട്ട് പോലെയുള്ള മത്സരങ്ങൾ. എന്തുതന്നെയായാലും മൃഗങ്ങളുമായി പോരടിക്കുന്നതിന് മനുഷ്യന് കായികാരോഗ്യം മെച്ചപ്പെടുത്തേണ്ടിയിരുന്നു. അമ്പെയ്ത്തു പോലെയുള്ള ആയുധാഭ്യാസം ആരംഭിക്കുന്നത് അങ്ങനെയാവണം. പിന്നീട് അത് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധമായി മാറി.

ചരിത്രം പരിശോധിച്ചാൽ കളികളുടെ ഈറ്റില്ലം പുരാതന ഗ്രീസ് ആണെന്ന് മനസിലാക്കാം. ഗ്രീക്കിന്റെ ചരിത്രം മതപരമായ ആചാരങ്ങളുടെ ചരിത്രമായി മാറിയത് നമുക്ക് കാണാം. ഇത്തരം ആചാരങ്ങൾ പിന്നീട് കായിക മേളകളായി രൂപപ്പെടുകയായിരുന്നു. ഇന്ന് നാമാഘോഷിക്കുന്ന ഒളിമ്പിക്സിന്റെ ജന്മനാട് പുരാതന ഗ്രീസാണെന്നതും ആ നാടിന് കായിക വിനോദത്തോടുള്ള ആഭിമുഖ്യം വിളിച്ചു പറയുന്നു.

അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽപോലും കായികാഭ്യാസത്തിന് വളരെ പ്രാധാന്യം നല്കിയിരുന്നതായി കാണാം.

യുദ്ധവീരന്മാരെ രൂപപ്പെടുത്തുന്നതിൽ കായികാഭ്യാസത്തിന് വളരെ വലിയ പങ്കുണ്ട്. ഗുരുകുലങ്ങളിൽ ആയോധനകല അഭ്യസിപ്പിച്ചിരുന്നതായി നമുക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.

കളരിപ്പയറ്റ്, ഗുസ്തി, അസ്ത്രവിദ്യ ഇതൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. വന്യമൃഗങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള ഓട്ടം പിന്നീട് ലക്ഷ്യം കണ്ടത് കായിക ക്കരുത്തിന്റെ തീച്ചൂളയിൽ വിളയിച്ചെടുത്ത നിരവധി വിനോദങ്ങളെയാണ്.

മത്സ്യങ്ങൾ നീന്തുന്നത് കണ്ട മനുഷ്യന് നീന്താനത് പ്രേരണയായിട്ടുണ്ടാവാം. അത്തരം പരിശീലനത്തിനൊടുവിൽ നീന്തലും മത്സര ഇനമായി.

ലോങ്ങ് ജമ്പ് എത്ര രസമാണ്. .

ഓടി എത്തി നീളത്തിൽ ചാടുക എന്നതാണ് അതിന്റെ ആദിമ രീതി.

ഹൈജമ്പ് ഓടി വന്ന് കുതിച്ചുപൊങ്ങുന്ന വിധം ഉള്ളതാണ്.

കുന്തം എറിയുക എന്നത് ജാവലിൻ ഏറായി പരിണമിച്ച പരിഷ്കൃത രൂപമാകാം.

ഏറുകളുടെ രാജാക്കൻമാരായി വിലസുന്നത് ജാവലിൻ ത്രോയും, ഡിസ്കസ് ത്രോയുമൊക്കെത്തന്നെയാണ്.

കാൽപ്പന്തുകളി, ക്രിക്കറ്റുകളി എന്നി വിനോദങ്ങൾ ഇന്ന് ജനപ്രിയങ്ങളായി മാറിക്കഴിഞ്ഞു.

ബാസ്ക്കറ്റ് ബോൾ, ബാഡ്‌മിന്റൺ, ഹോക്കി, കബഡി, റസലിങ്ങ്, ബോക്സിങ്ങ്, ടെന്നീസ് മത്സരങ്ങളുടെ വിവിധ ഭാവങ്ങൾ കളിക്കളത്തിൽ നിറയുകയാണ്.

കുറെക്കാലം മുമ്പ് വരെ കുട്ടികളുടെ വേനലവധി വിനോദങ്ങളുടെ പൂരപ്പറമ്പായിരുന്നു. അവയിലേറെയും നാടൻ കളികളായിരുന്നു എന്നതും ശ്രദ്ധേയമായി എടുത്തു പറയണം.

കുട്ടിയും കോലും, വട്ടുകളി, തലപ്പന്തുകളി, ചെറുക്കുകളി, പകിട കളി എന്നിങ്ങനെ നാടൻ കളികളുടെ പേരുകൾ നീളുന്നു.

ടോക്യോയിൽ ഒളിമ്പിക്സിന്റെ മത്സരങ്ങൾ വീറോടെ മുന്നേറുമ്പോൾ നമുക്ക് ഒന്നോർക്കാം. കായിക വിനോദങ്ങൾ മത്സരത്തിനേക്കാളുപരി നമ്മുടെ ആരോഗ്യ സംരക്ഷണത്തിനുതകുന്ന ജീവനോപാധി കൂടിയാണെന്ന സത്യം.

Eng­lish Sum­ma­ry: An arti­cle about games

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.