29 March 2024, Friday

കേന്ദ്ര നയം: നിധി കമ്പനികൾ പ്രതിസന്ധിയിൽ

ബേബി ആലുവ
കൊച്ചി
September 5, 2021 9:49 pm

കേന്ദ്ര സർക്കാർ നിയമങ്ങളിലെ അവ്യക്തതകളും കടമ്പകളും മൂലം രാജ്യത്തെ ആയിരക്കണക്കായ നിധി സംരംഭങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 7000‑ത്തിനടുത്ത കമ്പനികളുടെ 10 ശതമാനത്തോളം കേരളത്തിലാണ്. കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്നതും അംഗങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കാനും അംഗങ്ങൾക്കു വായ്പ നൽകാൻ അധികാരമുള്ളതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്‌സി) എന്ന വിഭാഗത്തിൽപ്പെടുന്നവയുമാണ് നിധി കമ്പനികൾ. ഗ്രാമ- അർധ നഗരപ്രദേശങ്ങളിലാണ് ഇവ കൂടുതലായുള്ളത്. 10 രൂപയുടെ ഓഹരിയെടുത്താലും കമ്പനിയിൽ അംഗമാകാം. വലിയ മുടക്കുമുതലില്ലാതെ, രാജ്യത്തെ നിയമ വ്യവസ്ഥകൾക്കു വിധേയമായി പ്രവർത്തിക്കുന്ന, വളരെ സാധാരണക്കാരായ ആളുകൾ സംരംഭകരും ഇടപാടുകാരുമായ വലിയൊരു മേഖലയാണിത്. 

ഇതുംകൂടി വായിക്കു: കുടിശിക പുനഃപരിശോധിക്കണം; ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

2013‑ലെ കമ്പനി നിയമത്തിൽ 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനി (ഭേദഗതി) നിയമത്തിലെ നിർവചനമാണ് പുതിയ പ്രശ്നങ്ങൾക്കു കാരണമെന്നു സംരംഭകർ പറയുന്നു. പുതിയ ഭേദഗതി പ്രകാരം, കേന്ദ്ര ഗവൺമെന്റിനാൽ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്കു മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാനാവൂ. ഇതോടെ നിർദ്ദിഷ്ട ഫോറത്തിൽ ലൈസൻസിനായി അപേക്ഷിച്ച ഭൂരിഭാഗം കമ്പനികൾക്കും ലൈസൻസ് നിഷേധിച്ചിരിക്കുകയാണ്. ലൈസൻസ് നിഷേധിക്കപ്പെട്ടാൽ തെറ്റുകൾ തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കുന്നതിനും പിഴയടച്ച് റഗുലറൈസ് ചെയ്യുന്നതിനുമുള്ള അവസരം കമ്പനികൾക്കു നൽകുന്നില്ല എന്നതാണ് ഏറെ വിചിത്രം. ലൈസൻസ് നിരസിച്ചാൽ കമ്പനിയുടെ ഇതര കാര്യങ്ങളിലേക്കു കടക്കാനാവുകയുമില്ല. 

ഇതുംകൂടി വായിക്കു: സര്‍ക്കാരിന്റെ നൂറ്‌ദിന പരിപാടിയില്‍ കാസര്‍കോട്ടെ ഭെല്‍-ഇഎംഎല്‍ കമ്പനിക്ക്‌ ജീവന്‍വെക്കുന്നു

അതേസമയം, ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നതുകൊണ്ട്, കമ്പനി നിയമത്തിലെ എല്ലാ വകുപ്പുകളും അതു പ്രകാരമുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്കു ബാധകമല്ല എന്നു കേന്ദ്ര സർക്കാർ വിളംബരം ചെയ്തിട്ടുണ്ടെന്നു സംരംഭകർ ചൂണ്ടിക്കാട്ടുന്നു.
നിവൃത്തികേടിലായ സംരംഭകർ ഒന്നിന് പിന്നാലെ ഒന്നായി അതാതിടത്തെ ഹൈക്കോടതികളെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരം വിഷയങ്ങളിലിടപെടാൻ കോടതികൾക്കു പരിമിതികളുള്ളതിനാൽ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാകുന്നില്ല.
eng­lish summary;Fund com­pa­nies in cri­sis in Cen­tral policy
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.