Web Desk

കൊച്ചി

March 30, 2020, 6:25 pm

കൊറോണക്കാലത്ത് ദിവസനവേതനക്കാർക്കായി ഫണ്ട് റെയ്‍സിംഗുമായി മിലാപ്

Janayugom Online

കൊറോണ വൈറസിനെ നേരിടാൻ 21 ദിന ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ  സമൂഹത്തിലെ താഴേക്കിടയിലുള്ള ദിവസവേദനക്കാർക്കും ദരിദ്രർക്കുമായി ഫണ്ട് റെയ്‍സിംഗുമായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‍ഫോം മിലാപ്പ്. കോവിഡ് 19 മായി ബന്ധപ്പെട്ട് ക്രൗഡ് ഫണ്ടിംഗിനായി മിലാപ്പ് ഒരു പ്രത്യേക പേജും സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും മറ്റുമായി ആർക്ക് വേണമെങ്കിലും മിലാപ്പിൽ ഫണ്ട് റെയ്‍സിംഗ് നടത്താമെന്ന് കമ്പനി അറിയിച്ചു. ഇത്തരത്തിൽ നടത്തുന്ന ഫണ്ട് റെയ്‍സിംഗുകൾക്ക് മിലാപ്പ് പ്ലാറ്റ്‍ഫോം ഫീസൊന്നും ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു. ഡോക്ടർമാർ, നേഴ്‍സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കായും ഫണ്ട് റെയ്‍സിംഗ് നടത്താനുള്ള അവസരമുണ്ടെന്നും കമ്പനി അറിയിച്ചു.

അശരണരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ക്രൗഡ്ഫണ്ടിംഗ് പ്രോജക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള ഫണ്ടുകൾ കണ്ടെത്താനും ഈ പ്ലാറ്റ്‍ഫോം ഉപയോഗിക്കാം. എല്ലാവർക്കും സഹായം ആവശ്യമായ ഈ വിഷമസന്ധിയിൽ നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കാനൊരു മുഖാന്തരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്താൻ ഒരുപാട് കാലമെടുക്കും, ഈ അവസരത്തിൽ ചെറിയൊരു കാരുണ്യം പോലും വലിയ മാറ്റമുണ്ടാക്കും’ — മിലാപ്പ് സഹസ്ഥാപകനും സിഇഒയുമായ മയൂഖ് ചൌധരി പറഞ്ഞു.