ലോക് ഡൗണ്വേളയില് പാല് അളന്ന ക്ഷീര കര്‍ഷകര്‍ക്ക് സഹായമേകി ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണസംഘം മാതൃകയായി. കര്‍ഷകര്‍ക്കായി സംഘത്തിന്റെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതമാണ് ധനസഹായം നല്‍കിയത്. എറണാകുളം മില്‍മ യൂണിയന് ചെയര്മാന് ജോണ്‍ തെരുവോത്ത് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.
സംഘത്തിന്റെ തനത് ഫണ്ടില്‍ നിന്നും 175 ക്ഷീരകര്‍ഷകര്‍ക്കാണ് ആയിരം രൂപ വീതം നല്‍കിയത്. ഇതോടൊപ്പം കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച ക്ഷീര കര്ഷകര്ഷക ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു. സംഘത്തിലെ 80 കര്‍ഷകര്‍ക്കായി 27463 രൂപയാണ് നല്‍കിയത്. ശാന്തിഗ്രാം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ലോക് ഡൗണ്വേളയിലും പാല് അളന്ന കര്‍ഷകര്‍ക്കാണ് ധനസഹായം നല്‍കിയത്.
പാല് അളവിന്റെ ഏറ്റക്കുറച്ചില്‍ കണക്കു കൂട്ടാതെയാണ് ധനസഹായം നല്‍കിയത്. ലോക് ഡൗണ്വേളയില് പ്രതിസന്ധി അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് സംഘത്തിന്റെ ഈ സഹായം ഏറെ പ്രയോജനപ്പെട്ടു. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധനസഹായ വിതരണം നടന്നത്. ഉദ്ഘാടനവേളയില്‍ സംഘം പ്രസി ജോസുകുട്ടി അരീപറമ്പില്, മില്‍മ സൂപ്പര്‍വൈസര്‍ യു. സി തോമസ്, സംഘം സെക്രട്ടറി ദീപ ജോജി എന്നിവര്‍ പങ്കെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.