Saturday
16 Feb 2019

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ചിലവു വെട്ടികുറയ്ക്കുന്നു

By: Web Desk | Tuesday 5 February 2019 3:56 PM IST

ഉന്നതവിദ്യാഭ്യാസത്തിനുള്ള ചിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധനവരുത്തുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ചിലവു വെട്ടികുറയ്ക്കുന്നു.
കഴിഞ്ഞ ആറുവര്‍ഷമായി 28 ശതമാനം വര്‍ദ്ധന ഉന്നത വിദ്യാഭ്യാസത്തിന് ലഭിച്ചപ്പോള്‍ മൂന്നു ശതമാനം കുറവാണ് സ്‌കൂള്‍വിദ്യാഭ്യാസത്തിനുള്ള ചിലവില്‍ വരുത്തിയിട്ടുള്ളത്.
ചെലവിലെ ജിഡിപി 0.53 ശതമാനത്തില്‍നിന്നും 0.45 ശതമാനത്തിലേക്ക് കുറവുരേഖപ്പെടുത്തി.
അദ്ധ്യാപക പരിശീലനത്തിന്റെ ഫണ്ട് 87ശതമാനമാണ് ആറുവര്‍ഷത്തില്‍ കുറവുവന്നത്. 2014ലെ 1,158കോടിയില്‍നിന്നും 2019-20ല്‍ 150കോടിയിലേക്കു ചുരുങ്ങി.
വിദ്യാഭ്യാസം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങളായ ശേഷിവര്‍ദ്ധന തൊഴില്‍സാധ്യത രാഷ്ട്രവളര്‍ച്ചക്കുളള സഹായം എന്നിവ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ബാധകമായതാണ്. സംസ്ഥാനതലത്തില്‍ റവന്യൂവരുമാനത്തിന്റെ നല്ലൊരളവ് ചിലവാക്കപ്പെടുന്നത് അധ്യാപകരുടെ ശമ്പളത്തിനായാണ്.
ആറിലും 14 നുമിടയിലുള്ള എല്ലാകുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന സര്‍വശിക്ഷാ അഭിയാനെ നവീകരിച്ച് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ ആക്കിയ കേന്ദ്രഗവണ്‍മെന്റ് സെക്കന്‍ഡറി വിദ്യാഭ്യാസവും അധ്യാപക പരിശീലനവും യോജിപ്പിച്ച് സമഗ്രശിക്ഷ എന്ന പേരില്‍ 2018 ഏപ്രിലില്‍ മാറ്റിയിട്ടുണ്ട്.