ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ് അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണ് തുക അനുവധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ ടി ഇർഫാൻ, മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്ന മാത്യു, നേഹ നിർമ്മൽ ടോം, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിർ, യു കാർത്തിക് എന്നിവർരാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് 2021 ഒളിമ്പിക്സിന് തുടക്കംകുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.