Web Desk

കോ​ഴി​ക്കോ​ട്:

February 06, 2021, 7:15 pm

യൂ​ത്ത്​ലീ​ഗ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ വി​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആരോപണം

Janayugom Online

കാ​ശ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ച് വീ​ണ്ടും ആ​രോ​പ​ണം. യൂ​ത്ത്​ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം യൂ​സ​ഫ് പ​ട​നി​ലം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പി​രി​ച്ച ഫ​ണ്ടി​നെ കു​റി​ച്ചും ചെ​ല​വാ​ക്കി​യ​തി​നെ കു​റി​ച്ചും യൂ​ത്ത്​ലീ​ഗ് നേ​താ​ക്ക​ൾ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​യും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് യൂ​സ​ഫ് പ​ട​നി​ലം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത്​ലീ​ഗ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ വി​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അദ്ദേഹത്തിന്റെ ആരോപണം.

2019 ൽ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ദു​ബാ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി 25,000 രൂ​പ ന​ൽ​കി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്ന് വാ​ട്​സ് ഗ്രൂ​പ്പു​ക​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ രീ​തി​യി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം. വി​ദേ​ശ​ത്ത് നി​ന്ന് വ​ൻ​തോ​തി​ൽ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ ​ടി ​ജ​ലീ​ലും ആവശ്യപ്പെട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​ഫ​ണ്ട് സം​ബ​ന്ധി​ച്ചും മ​റ്റും ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലും കോ​ഴി​ക്കോ​ട് ന​ഗ​രാ​തി​ർ​ത്തി​യി​ലും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വെ​ച്ച ഫ​ണ്ട് ശേ​ഖ​ര​ണം പി​ന്നീ​ട് ന​ട​ന്നി​ട്ടു​ണ്ട്. അ​തി​ന്റെ ക​ണ​ക്കും പു​റ​ത്തു​വി​ട​ണം. പ​ള്ളി​ക​ളി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്റെ ക​ണ​ക്ക് സ​മു​ദാ​യ​ത്തി​നേ​യും പൊ​തു​സ​മൂ​ഹ​ത്തി​നേ​യും ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​സ​ഫ് പ​ട​നി​ലം ആവശ്യപ്പെട്ടു.

ENGLISH SUMMARY: funds received from abroad in the accounts released by the Youth League

YOU MAY ALSO LIKE THIS VIDEO