Web Desk

ബ്യൂണസ് ഐറിസ്

November 26, 2020, 6:15 pm

മറഡോണയുടെ സംസ‌്കാരം കാസ റൊസാഡ കൊട്ടാരത്തില്‍; അവസാനമായി കാണാന്‍ ജനപ്രവാഹം

Janayugom Online
മറഡോണയുടെ വിയോഗത്തില്‍ കരയുന്ന ആരാധകര്‍, ബ്യൂണസ് ഐറിസില്‍ നിന്നുള്ള ചിത്രം

അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടാരത്തില്‍ നടക്കുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ അറിയിച്ചു. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ കൊട്ടാരം . ഫുട്ബോള്‍ ഇതിഹാസത്തിന് എല്ലാ ഔദ്യോഗിക ബഹുമതികളും നല്‍കും.  വ്യാഴാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. മറഡോണയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ബുധനാഴ്ച ടിഗ്രെയിലെ വീട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയായിരുന്നു ഫുട്‌ബോള്‍ ദെെവത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നവംബര്‍ ആദ്യവാരം മറഡോണയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസത്തെ അവസാനമായി കാണാന്‍ കാസ റൊസാഡ കൊട്ടരത്തിലേക്ക് ജനപ്രവാഹമാണ്.

Eng­lish sum­ma­ry: Funer­al of Diego Maradona

You may also like this video: