December 3, 2022 Saturday

Related news

December 3, 2022
December 2, 2022
December 2, 2022
November 30, 2022
November 29, 2022
November 29, 2022
November 29, 2022
November 27, 2022
November 27, 2022
November 27, 2022

മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് യാത്രാമൊഴി

Janayugom Webdesk
തിരുവല്ല
May 6, 2021 10:18 pm

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് യാത്രാമൊഴി. പ്രതീകാത്മക നഗരികാണിക്കൽ ചടങ്ങിനു ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. 33.5 മണിക്കൂർ നീണ്ട നാലുഘട്ട ശുശ്രൂഷകൾ ഉൾപ്പെടുന്ന ചടങ്ങുകളോടെയാണ് കബറടക്കം പൂർത്തിയായത്.

ഏപ്രിൽ 27ന് നൂറ്റിനാലാം ജന്മദിനം ആഘോഷിച്ച വലിയ മെത്രാപ്പൊലീത്ത ബുധനാഴ്ച പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് കാലംചെയ്തത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ സഭാ ആസ്ഥാനത്തെ ഓഡിറ്റോറിയത്തിൽ ഭൗതികശരീരം എത്തിച്ച് പൊതുദർശനത്തിന് വെച്ചു. 7.30ന് ഒന്നാം ശുശ്രൂഷയും വൈകിട്ട് ആറിന് രണ്ടാം ശുശ്രൂഷയും നടത്തി. വ്യാഴാഴ്ച എട്ടിന് മൂന്നാം ശുശ്രൂഷ നടന്നു. പ്രത്യേക മദ്ബഹയിലാണ് നാലാം ശുശ്രൂഷ നടന്നത്.

രണ്ടാഴ്ച മുൻപ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആർടിപി സിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനിലയിൽ മാറ്റമുണ്ടായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.

എട്ടുവർഷത്തോളം സഭാധ്യക്ഷനായിരുന്ന അദ്ദേഹത്തെ 2018ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നർമത്തിൽ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ ഏവരുടെയും പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാരാമൺ കൺവെൻഷനിലും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരെല്ലാം മെത്രാപ്പൊലീത്തയ്ക്ക് ആദരാ‍ഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

 

Eng­lish sum­ma­ry: Funer­al of Dr. Philip Mar Chrysos­tom Mar Thoma Metropolitan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.