May 25, 2023 Thursday

തോമസ് ചാണ്ടിക്ക് ജന്മനാട് വിടനൽകി

Janayugom Webdesk
December 24, 2019 3:39 pm

കുട്ടനാട്: അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം എൽ എയുമായ തോമസ് ചാണ്ടിക്ക് ജന്മനാട് വിടനൽകി. കുടുംബ വീട്ടിലെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ ആദരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ രാമകൃഷ്ണനും അന്തിമോചാരാർപ്പിച്ചു. മന്ത്രിമാർ, എം എൽ എമാർ, പാർലമെന്ററി അംഗങ്ങൾ , വിവിധ രാഷ്രിയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ ഉള്ളവർ തോമസ് ചാണ്ടിക്ക് ആദരം അർപ്പിച്ചു. പ്രവാസിയായ രാഷ്രിയകാരൻ എന്നതിൽ ഉപരി വലിയയൊരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിലാണ് അന്ത്യ ശുശ്രുഷ ചടങ്ങുകൾ നടന്നത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.