സ്വന്തം ലേഖകൻ

ആലപ്പുഴ

October 13, 2021, 10:07 pm

എ ശിവരാജന് നാടിന്റെ അന്ത്യാഞ്ജലി

Janayugom Online

സിപിഐ നേതാവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായ എ ശിവരാജന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ആര്യാട് കൈതവളപ്പിൽ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ പ്രിയ സഖാവിനെ അവസാനമായി കാണുവാൻ ജനം ഒഴുകിയെത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ പ്രകാശ്ബാബു, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, നേതാക്കളായ പി വി സത്യനേശൻ, എം കെ ഉത്തമൻ, ദീപ്തി അജയകുമാർ തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ നേതാക്കളായ മുല്ലക്കര രത്നാകരൻ, കെ കെ ശിവരാമൻ, എ പി ജയൻ, പി പി സുനീർ, പി വി സത്യനേശൻ, ജോയികുട്ടി ജോസ്, കെ എസ് രവി, എൻ രവീന്ദ്രൻ, എ ഷാജഹാൻ, ജി കൃഷ്ണപ്രസാദ്, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, വിപ്ലവ ഗായിക പി കെ മേദിനി, ടി എൻ രമേശൻ, എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, എ എ ഷുക്കൂർ, ഷേക്ക് പി ഹാരിസ്, ഡി സുഗതൻ, ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റര്‍ പി എസ് സുരേഷ്, കൊല്ലം യൂണിറ്റ് മാനേജര്‍ എ സതീശന്‍ തുടങ്ങിയവർ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജനയുഗത്തിന് വേണ്ടി മാനേജിങ് ഡയറക്ടർ എൻ രാജൻ, ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, കൊച്ചി റസിഡന്റ് എഡിറ്റർ ജി ബാബുരാജ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

 

You may like this video also