ലോകത്തിനു പുതിയ ഭീഷണി: മരുന്നുകളെ പ്രതിരോധിക്കാനാകുന്ന വൈറസ്

Web Desk
Posted on April 10, 2019, 10:49 am

ആഗോളതലത്തില്‍ ഭീഷണി ഉയർത്തികൊണ്ട് പുതിയ ഇനം വൈറസ്. ആളുകളുടെ ശരീരത്തില്‍ പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്ന കാന്‍ഡിഡ ഔറസ് അഥവാ സി ഔറസ്‌ എന്നു പേരിട്ട ഈ വൈറസ് ഇതിനോടകം തന്നെ ലോക രാജ്യങ്ങൾക്ക് ഭീഷണി ആയിരിക്കുകയാണ്.

കഴിഞ്ഞ മെയ് മാസത്തില്‍ മൗണ്ട് സീനായിലെ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി ഒരു മധ്യവയസ്‌കനെ പ്രവേശിപ്പിച്ചതോടെയാണ് ഈ വൈറസിന്റെ തീവ്ര ശേഷിയെപറ്റി വിദഗ്‌ധർ മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ രക്തം പരിശോധിച്ചപ്പോള്‍ മരണ കാരണമായേക്കാവുന്ന പുതിയ തരം അണുക്കളെ കണ്ടെത്തി. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി എന്നിവിടങ്ങളിലേക്ക് സി. ഔറസ് വൈറസ് പടര്‍ന്നപ്പോള്‍ ഫെഡറല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അടിയന്തിരമായി കരുതിയിരിക്കേണ്ട രോഗങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു.

സി. ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസാണ്. കാരണം ഇത് സാധാരണ ആന്റി ഫംഗല്‍ മരുന്നുകള്‍ കൊണ്ട് നശിപ്പിക്കാനാകില്ല. മരുന്നുകള്‍ കൊണ്ടും നശിപ്പിക്കാനാകാത്ത അസുഖങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണമാണ് സി ഔറസ്. ഇവയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനാകും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപഭോഗം മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്നതായി പതിറ്റാണ്ടുകളായി പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി, പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഫംഗസുകളുടെ സ്‌ഫോടനാത്മകമായ വരവുണ്ടായി. ഇതൊരു വലിയ പ്രശ്‌നമാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഫംഗല്‍ എപിഡെമോളജി പ്രൊഫസറായ മാത്യു ഫിഷര്‍ പറയുന്നു: