Web Desk

ന്യൂഡല്‍ഹി

September 30, 2020, 9:12 am

കൂട്ട ബലാ ത്സംഗത്തിന് ഇരയായ യൂപിയിലെ പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചു

Janayugom Online

ഉത്തര്‍പ്രദേശില്‍ കൂട്ടബ ലാത്സം ഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. മരണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ആലയടിക്കുകയാണ്. ‍ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെന്നും തിരക്കിട്ട് സംസ്കരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ 14 ന് ആണ് പെണ്‍കുട്ടി പീഢനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കാലുകള്‍ പൂര്‍ണമായും കെെകള്‍ ഭാഗികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദില്ലിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ നടന്നത്.

Eng­lish sum­ma­ry: Gang rape in utharpradesh followup

You may also like this video: