August 7, 2022 Sunday

Related news

July 15, 2022
June 28, 2022
April 26, 2022
March 3, 2022
November 10, 2021
June 13, 2021
June 5, 2021
May 5, 2021
January 26, 2021
January 21, 2021

ജി 7 ഉച്ചകോടി മാറ്റിവെക്കുമെന്ന് ഡൊണാൾഡ് ട്രംപ്

Janayugom Webdesk
വാഷിംഗ്ടണ്‍
May 31, 2020 1:44 pm

ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവെക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ജി 7 ഉച്ചകോടിയില്‍ ലോകത്തിന്റെ യഥാർത്ഥ പ്രതിനിധികൾ ഉണ്ടെന്ന് തോന്നിയിട്ടില്ല. എന്നാൽ കലാപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടി നടത്തുന്നത്. റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

യുഎൻ ജനറൽ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറിൽ ഉച്ചകോടി ചേരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വീഡിയോ കോൺഫറൻസിലൂടെ ഉച്ചകോടി ചേരാനായിരുന്നു തീരുമാനം. ബ്രിട്ടൻ, കാനഡ ജർമ്മനി, ഇറ്റലി, ഫ്രാൻസ്,ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങള്‍.

Eng­lish sum­ma­ry; G7 sum­mit to post­pone invite sev­en countrys

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.