Saturday
23 Feb 2019

70-ാം  വയസില്‍ കന്നി വോട്ട് ചെയ്ത് ഗദ്ദാര്‍

By: Web Desk | Friday 7 December 2018 7:43 PM IST


gaddar

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് വിപ്ലവഗായകന്‍ ഗദ്ദര്‍ കന്നി വോട്ട് രേഖപ്പെടുത്തി. 70 ാം വയസിലാണ് ഗദ്ദാര്‍ ആദ്യമായി വോട്ടവകാശം വിനിയോഗിച്ചത്. സിപിഐ, തെലുങ്കുദേശം, ടിജെഎസ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന ജനകീയ മുന്നണിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്ന ഗദ്ദാര്‍ താന്‍ മാറ്റത്തിനുവേണ്ടിയാണ് കന്നിവോട്ട് വിനിയോഗിച്ചിരിക്കുന്ന തെന്ന് പ്രതികരിച്ചു. രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് ഗദ്ദാറിന്റെ യഥാര്‍ഥനാമം. സിപിഐ (എംഎല്‍) സാംസ്‌കാരിക വിഭാഗമായ ജനനാട്യ മന്ദല്‍ സ്ഥാപകന്‍ കൂടിയായ ഗദ്ദാറിന്റെ വിപ്ലവഗാനങ്ങള്‍ രാജ്യത്തുടനീളം ചര്‍ച്ചയായിരുന്നു. പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും അകന്ന ഗദ്ദാര്‍ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി 2010ല്‍ തെലങ്കാന പ്രജാ ഫ്രണ്ട് രൂപീകരിച്ച് ഗദ്ദാര്‍ ജനകീയ മുന്നേറ്റത്തിന് ശക്തിപകര്‍ന്നിരുന്നു.

Related News