
ഗംഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷൻ ഈ മാസമോ അടുത്ത മാസമോ ഉണ്ടാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹ മന്ത്രി ജിതേന്ദ്ര സിങ്.
ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് ആദ്യമായി നടത്തുക. അത്യാവശ്യ ഘട്ടങ്ങളില്‍ യാത്രികരെ ക്ര്യൂ മൊഡ്യൂളിനൊപ്പം വിക്ഷേപണ വാഹനത്തില്‍ നിന്നും മാറ്റി മറ്റൊരിടത്തേക്ക് എത്തിക്കുന്നതാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുമ്പ് ഒറ്റ ഘട്ട ദ്രവീകൃത പ്രൊപ്പലന്റ് റോക്കറ്റ് ഉപയോഗിച്ച് ഗഗൻയാന്റെ മുഴുവൻ ഘടനയേയും പരീക്ഷിക്കുന്നതാണ് ടെസ്റ്റ് വെഹിക്കിള്‍ മിഷൻ.
അതേസമയം ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി വിക്രം സാരാഭായ് സ്പെസ് സെന്ററില്‍ നടത്തിയ ഡ്രോഗ് പാരച്യൂട്ട് വിക്ഷേപണ പരീക്ഷണം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചണ്ഡിഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയിലെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു വിക്ഷേപണം. ഡിആര്‍ഡിഒയുടെ ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്റ് ഡെവലപ് മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെയായിരുന്നു പരീക്ഷണം സംഘടിപ്പിച്ചത്.
ബഹിരാകാശത്തേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ് ഗഗൻയാൻ ലക്ഷ്യമിടുന്നതെന്നും ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കുന്നതിനുള്ള ക്രൂ മൊഡ്യൂളിന്റെ പ്രവര്‍ത്തനം, പ്രവേഗം കുറച്ച് സുരക്ഷിതമായ ലാൻഡിങ് നടത്തല്‍ എന്നിവ ഉറപ്പാക്കാനുള്ള നിര്‍ണായക ഘട്ടമാണ് ഡ്രോഗ് പാരച്യൂട്ട് വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗൻയാൻ. തിരികെ ഇന്ത്യൻ സമുദ്രോപരിതലത്തിലാകും പേടകം ലാൻഡിങ് നടത്തുക.
English Summary: Gaganyaan test in September
You may also this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.