September 30, 2022 Friday

Related news

August 13, 2022
June 30, 2022
May 16, 2022
March 25, 2022
January 28, 2022
September 24, 2021
July 29, 2021
July 27, 2021
July 15, 2021
July 8, 2021

ഗഗന്‍യാന്‍ വികാസ് എൻജിൻ: ഐഎസ്ആര്‍ഒയെ പ്രശംസിച്ച് ഇലോണ്‍ മസ്‌ക്

Janayugom Webdesk
വാഷിംഗ്ടൺ
July 15, 2021 6:20 pm

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടി തയ്യാറാക്കുന്ന വികാസ് എൻജിന്റെ മൂന്നാമത് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ) ഇലോണ്‍ മസ്‌ക് പ്രശംസിച്ചു.

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ നിര്‍മ്മാണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെയും വാഹന നിര്‍മ്മാണ കമ്പനിയായ ടെസ് ലയുടേയും മേധാവിയാണ് മസ്‌ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആര്‍ഒ കേന്ദ്രത്തിലാണ് 240 സെക്കന്റ് നീളുന്ന ലിക്വിഡ് പ്രൊപ്പലന്റ് വികാസ് എൻജിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം നടത്തിയത്.

ഗഗന്‍യാന്‍ പദ്ധതിയ്ക്ക് ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. 2021 ഡിസംബറില്‍ ഗഗന്‍യാന്‍ വിക്ഷേപണ വാഹനത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണം നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതി.

Eng­lish sum­ma­ry; Gaganyan Vikas Engine: Elon Musk prais­es ISRO

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.