Web Desk

തിരുവനന്തപുരം

January 04, 2021, 7:19 pm

ഗെയ്ല്‍ പെപ്പ് ലൈൻ ഉദ്ഘാടനം നാളെ

Janayugom Online

കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ ഉദ്ഘാടനം ചെയ്യും. കൊച്ചി എൻഎൻജി ടെര്‍മിനലില്‍ നിന്ന് മംഗളൂരു വരെയാണ് പെപ്പ് ലൈൻ. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലൂടെയാണ് പെപ്പ് ലൈൻ കടന്ന് പോകുന്നത്. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേര്‍ഡ് ക്യൂബിക് വാതക ശേഷിയുളളതാണ് പെപ്പ് ലൈൻ.

നാളെ രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വീട്ടാവശ്യത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗത മേഖലയ്ക്ക് സിഎൻജിയും പെപ്പ് ലൈനിലൂടെ ലഭ്യമാകും. പെപ്പ് ലൈൻ കടന്നു പോകുന്ന ജില്ലകളില്‍ വ്യവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതി വാതകം നല്‍കും. 5751 കോടി രൂപ ചെലവുളള പദ്ധതി മുഴുവൻ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടി വരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുളളത്.

ENGLISH SUMMARY: gail pipeline inau­gu­ra­tion on tomorrow

YOU MAY ALSO LIKE THIS VIDEO