ഗെയില്‍ സമരം ശക്തമാക്കും

Web Desk
Posted on November 18, 2017, 7:32 pm

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ ഗെയില്‍ സമരം ശക്തമാക്കാന്‍ സംസ്ഥാന തല ഗെയില്‍ സമരസമതി ഏകോപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നിലവില്‍ സമരങ്ങള്‍ നടന്നിടത്തും പ്രദേശിക തലത്തിലും സമര ഊര്‍ജിതമാക്കാനാണ് തീരുമാനം. ഇതിനായി ഈ മാസം 25ന് എല്ലാ കേന്ദ്രങ്ങളിലും പുതിയ സമര പന്തലുകള്‍ സ്ഥാപിക്കുമെന്നും ഗെയില്‍ സമരസമതി നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍ സമരം വ്യാപിപ്പിക്കുന്നതിനായി 51 അംഗ കമ്മറ്റി രൂപീകരിച്ചു. കമ്മിറ്റി കോര്‍ഡിനേറ്ററായി സി പി ചെറിയ മുഹമ്മദിനെ യോഗം തെരഞ്ഞെടുത്തു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നിന്നാരംഭിച്ച സമരം സംസ്ഥനത്ത് ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മര്‍ പാണ്ടികശാല, അബ്ദുള്‍ ഹമീദ്, അസ്‌ലം ചെറുവാടി, തുളസീദാസന്‍, എം ടി. അഷറഫ്, ബഷീര്‍ പുതിയോട്ടില്‍, റിഷാന ബേബി, അഹമ്മദ് നാദാപുരം, കെ ടി അഷറഫ്, റസാഖ് പാലേരി, ഇ ടി ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.