Web Desk

കൊച്ചി :

January 05, 2021, 4:58 pm

ഗെയ്ല്‍ പദ്ധതി; മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്‍റെ പ്രശംസ 

Janayugom Online

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി  ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗെയിൽ പദ്ധതി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടൽ ദുഷ്കരമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. പദ്ധതിയുമായി സഹകരിച്ച ജനങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നു.. സംസ്ഥാന വികസനത്തിന് പദ്ധതി മുതൽക്കൂട്ടാണ്. രണ്ട് പ്രളയങ്ങളും നിപ്പ മുതൽ കൊവിഡ് വരെയുള്ള വെല്ലുവിളികളും നേരിട്ടാണ് പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലു൦ പദ്ധതി പൂ൪ത്തിയാക്കിയ തൊഴിലാളികളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകുന്ന 450 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി — മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവർ പങ്കെടുത്തു.

Eng­lish summary:Gail Project; Cen­ter prais­es CM
You may also like this video: