Web Desk

തിരുവനന്തപുരം

January 05, 2021, 11:25 am

സംസ്ഥാന വികസന ചരിത്രത്തിന്റെ നാഴികക്കല്ല്; ഗെയിൽ പദ്ധതി നാടിന് സമർപ്പിച്ചു

Janayugom Online

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകുന്ന 450 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി — മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവർ പങ്കെടുത്തു.

ഗെയിൽ പദ്ധതി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി. സംയുക്ത സംരംഭം ഫലം കണ്ടതില്‍ സന്തോഷം. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ പെെപ്പിടല്‍ ദുഷ്കരമായിരുന്നു.വാളയാര്‍ കോയമ്പത്തൂര്‍ ലെെനും സമയത്ത് തീര്‍ക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി — മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽപിജി, പെട്രോൾ, ഡീസൽ വിലവർധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകും. എൽപിജിയെക്കാൾ ഏറെ സുരക്ഷിതവുമാണ് പ്രകൃതിവാതകം. വ്യവസായ ശാലകൾക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് സംസ്ഥാനത്ത് വ്യാവസായിക കുതിപ്പ് സാധ്യമാക്കും. അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള ഇന്ധനമാണ് പ്രകൃതി വാതകം.

Eng­lish sum­ma­ry: GAIL project  inauguration

You may also like this video: