ഗണപതി നാരങ്ങ പഴുത്ത് പാകമായത് കൗതുക കാഴ്ചയാകുന്നു

Web Desk
Posted on September 24, 2018, 9:13 pm
പറമ്പില്‍ കായിച്ച ഗണപതി നാരങ്ങയുമായി മുരളീധരന്‍നായര്‍

മല്ലപ്പളളി: അപൂര്‍വ്വമായി കാണുന്ന ഗണപതി നാരങ്ങ പഴുത്ത് പാകമായത് കൗതുക കാഴ്ചയാകുന്നു. മല്ലപ്പളളി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശാരദനിലയം വീട്ടില്‍ മുരളീധരന്‍നായരുടെ വീട്ടിലാണ് ഈ അപൂര്‍വ്വ കാഴ്ച. ക്ഷേത്രങ്ങളിലെ പൂജകള്‍ക്ക് ഉപയോഗിക്കുന്ന ഗണപതി നാരങ്ങ ഇവിടങ്ങളില്‍ കായിക്കാറില്ല മലമ്പുഴയിലെ സര്‍ക്കാര്‍ നേഴ്‌സറിയില്‍ നിന്നും വാങ്ങിയാണ് ഈ നാരകം. ഇപ്പോള്‍ ആറ് നാരങ്ങയാണ് ഉണ്ടായത്. നാരങ്ങായ്ക്ക് ചെറിയ മധുരവും ഉണ്ട്. കായിച്ചുനില്‍ക്കുന്ന ഗണപതി നാരകം കാണാന്‍ ധാരളം പേരാണ് മുരളീധരന്റ് വീട്ടിലേക്ക് എത്തുന്നത്.