October 2, 2022 Sunday

Related news

October 1, 2022
September 30, 2022
September 29, 2022
September 22, 2022
September 20, 2022
September 17, 2022
July 12, 2022
July 5, 2022
June 19, 2022
June 9, 2022

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, അല്‍ ഇബ്തിസാമ സെന്റർ ഷാർജ എന്നിവിടങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

Janayugom Webdesk
ഷാര്‍ജ
October 3, 2021 10:00 pm

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, അല്‍ ഇബ്തിസാമ സെന്റർ ഷാർജ എന്നിവിടങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടന്ന പരിപാടികളില്‍ അസോസിയേഷന്‍ ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സ്കൂള്‍ അധികൃതരുമാണ് സംബന്ധിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും വൃക്ഷത്തൈകള്‍ നടലും, അസോസിയേഷന്‍ പരിസരം ശുചീകരണയജ്ഞവും നടന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ നടന്ന ഗാന്ധി ജയന്തി ആഘോഷ ചടങ്ങ് പ്രസിഡന്‍റ് ഇ.പി.ജോണ്സണ്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്‍റ് അഡ്വ.വൈ. എ. റഹീം, ജോയിന്‍റ് ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ജോയിന്റ് ട്രഷറർ ഷാജി കെ ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രദീഷ് ചിതറ, എൻ കെ പ്രഭാകരൻ, ഷഹൽ ഹസൻ, അഹമ്മദ് ഷിബിലി, തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുടെ സ്പെഷ്യൽ നീഡ് സ്കൂൾ ആയ അല്‍ ഇബ്തിസാമ സെന്ററിൽ നടന്ന പരിപാടിയിൽ സ്റ്റാഫംഗങ്ങള്‍ ചേര്‍ന്ന് അതിഥികള്‍ക്കായി കേരളത്തനിമയില്‍ ഒരുക്കിയ കപ്പയും-ചേമ്പും,തേങ്ങാ-പച്ചമുളക് ചമ്മന്തികളും, ചുക്ക് കാപ്പിയും ഗാന്ധി ജയന്തി ആഘോഷത്തിന് മാറ്റു കൂട്ടി.അൽ ഇബ്തിസാമയിലെ വിദ്യാർത്ഥികളുടെ കലാപ്രകടനവും അരങ്ങേറി. ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പാൾ ജയ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

ENGLISH SUMMARY:Gandhi Jayan­ti was cel­e­brat­ed at the Indi­an Asso­ci­a­tion Shar­jah and Al Ibti­sama Cen­ter Sharjah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.