18 April 2024, Thursday

Related news

January 30, 2024
September 4, 2023
May 2, 2023
February 26, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023
January 28, 2023
November 30, 2022

ഗാന്ധി രക്ത്വസാക്ഷി ദിനാചരണം: യൂത്തു കോണ്‍ഗ്രസ് തയ്യാറാക്കിയ ബോര്‍ഡില്‍ മാസം മാറി, പിന്നാലെ വിവാദവും

Janayugom Webdesk
റാന്നി
January 30, 2023 9:31 pm

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഇറക്കിയ പോസ്റ്ററില്‍ തെറ്റായി മാസം രേഖപ്പെടുത്തിയതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ പോര്‍വിളിയും വിഴുപ്പലക്കലും രൂക്ഷം.
ജനുവരി 30 ന് പകരം ഒക്‌ടോബര്‍ 30 എന്നാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായി യൂത്ത് കോണ്‍ഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ അച്ചടിച്ചത്. ഇതിനു മുന്നില്‍ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി. 

തുടര്‍ന്ന് ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടാണ് തെറ്റ് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തിറങ്ങിയത്. സംഗതി വിവാദമായതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമം നടന്നുവെങ്കിലും പിന്നീട് ആ ബോര്‍ഡ് സ്ഥലത്തു നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

Eng­lish Sum­ma­ry: Gand­hi Mar­tyr­dom Day: Month changed on board pre­pared by Youth Con­gress, fol­lowed by controversy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.