December 5, 2022 Monday

Related news

November 30, 2022
October 15, 2022
August 24, 2022
August 17, 2022
August 14, 2022
April 5, 2022
April 2, 2022
January 30, 2022
May 4, 2021
February 14, 2021

ഗാന്ധിജിയുടെ കാർട്ടൂൺ കാരിക്കേച്ചർ ശ്രദ്ധേയമായി

ഷാജി ഇടപ്പള്ളി
കൊച്ചി
October 2, 2020 1:50 pm

മുപ്പത്തടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കാർട്ടൂൺ കാരിക്കേച്ചർ വരയിലൂടെ നടത്തിയ ഗാന്ധി സ്മരണ വേറിട്ടതായി. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ബാലകൃഷ്ണൻ കതിരൂർ ഓൺലൈൻ സംവിധാനത്തിലാണ് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിയെ അറിയുക എന്ന സന്ദേശത്തോടെയാണ് ഗാന്ധിജിയുടെ ചിത്രം വരക്കുന്ന വീഡിയോ ഇന്ന് രാവിലെ സ്കൂൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്.

രചനയുടെ പശ്ചാത്തലത്തിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ഗാന്ധിയെക്കുറിച്ചുള്ള കവിതയുടെ ആലാപനവും കേരള കാർട്ടൂൺ അക്കാദമിയിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കാർട്ടൂണുകളുടെ പ്രദർശനവുമുണ്ട്‌ . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒത്തുകൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ മനസ്സിനെ ഏറെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു രചനാരീതിയിലൂടെ ഗാന്ധി ജയന്തി ദിനാചരണം വ്യത്യസ്തമാക്കാൻ ശ്രമിച്ചതെന്ന് ചിത്രകലാ അധ്യാപകൻ ബാലകൃഷ്‌ണൻ കതിരൂർ പറഞ്ഞു.

 

Eng­lish sum­ma­ry: Gand­hi­ji’s car­toon car­i­ca­ture was remarkable

You may also like this video:

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.