February 5, 2023 Sunday

Related news

February 1, 2023
January 30, 2023
January 30, 2023
November 25, 2022
October 3, 2022
August 19, 2022
June 6, 2022
December 30, 2021
January 13, 2021
August 22, 2020

ഗാന്ധിജിയുടെ കണ്ണട ലേലം ചെയ്തു; വില 2 കോടി 38 ലക്ഷം

Janayugom Webdesk
ലണ്ടന്‍
August 22, 2020 7:51 pm

മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വർണ്ണം പൂശിയ കണ്ണട യുകെയിൽ ലേലത്തിലൂടെ വിറ്റു. ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയ്ക്കാണ് വിൽപന നടന്നത് (3,40, 00 യുഎസ് ഡോളർ).

‘ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസ്’ കമ്പനിയാണ് ലേലം നടത്തിയത്. കണ്ണട കൈവശമുള്ള കാര്യം ഒരാൾ, ഒരു കത്തിലൂടെയാണ് ഇക്കാര്യം കമ്പനിയെ അറിയിക്കുന്നത്. ഗാന്ധിജി നേരിട്ട് അദ്ദേഹത്തിന്റെ അമ്മാവന് ദക്ഷിണാഫ്രിക്കയിൽ വെച്ച് 1920–30 കാലഘട്ടത്തിൽ സമ്മാനിച്ചതാണ് ലേലത്തിന് വെച്ച കണ്ണട.

വർഷങ്ങളായി കണ്ണട വീട്ടിൽ തന്നെ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് വീട്ടുകാർ ലേലത്തിന് താൽപര്യം പ്രകടിപ്പിച്ച് കമ്പനിക്ക് കത്ത് നൽകിയത്. ലേലത്തിനുള്ള ഒരുക്കങ്ങൾ കമ്പനി ചെയ്തു.

മികച്ച തുകയ്ക്കാണ് കണ്ണട വിറ്റു പോയത്. ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Eng­lish sum­ma­ry: Gand­hi­ji’s specs sold out for  two crores

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.