23 April 2024, Tuesday

Related news

March 2, 2024
November 4, 2023
August 11, 2023
June 11, 2023
May 9, 2023
February 6, 2023
February 6, 2023
October 11, 2022
August 25, 2022
July 31, 2022

കൂട്ടബലാത്സംഗക്കേസ്; പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവിട്ട് ബിജെപി നേതാവ്

Janayugom Webdesk
ഹൈദരാബാദ്
June 5, 2022 9:04 pm

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍. ഇരയായ പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വീഡിയോ ആണ് ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവു പുറത്തുവിട്ടത്.

കാറില്‍ പെണ്‍കുട്ടിയോടൊപ്പം ഇരിക്കുന്ന എഐഎംഐഎം എംഎല്‍എയുടെ മകന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍ ഈ ആണ്‍കുട്ടിയുടെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് റാവുവിന്റെ ആരോപണം. ഇയാള്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കാരണത്താലാണ് താന്‍ ചിത്രം പുറത്തുവിട്ടതെന്ന് രഘുനന്ദന്‍ റാവു പറഞ്ഞു.

അതേസമയം വീഡിയോ പുറത്തുവിട്ടതോടെ ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടതായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആരോപിച്ചു. എന്നാല്‍ കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ ഉചിതമായ സമയത്ത് കോടതിയിൽ ഹാജരാക്കുമെന്നും ദുബ്ബാക്കിൽ നിന്നുള്ള നിയമസഭാംഗവും അഭിഭാഷകനുമായ രഘുനന്ദൻ റാവു പറഞ്ഞു.

ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇക്കാര്യത്തില്‍ നേരത്തെതന്നെ സുപ്രീം കോടതി ഉത്തരവുകളുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ചിത്രം വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും കുറ്റകൃത്യമാണ്.

ബിജെപി എഎല്‍എ പുറത്തുവിട്ട ചിത്രങ്ങളില്‍ കാറിലിരുന്ന് പെണ്‍കുട്ടിയെ അഞ്ചംഗ സംഘത്തിലെ ആണ്‍കുട്ടികളിലൊരാള്‍ ചുംബിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുന്നു. ഈ വീഡിയോകള്‍ ടെലിവിഷന്‍ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വന്നതോടെ പെണ്‍കുട്ടിയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളും പ്രചരിക്കുന്നുണ്ട്.

Eng­lish summary;Gang rape case; BJP leader releas­es pic­ture of girl

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.