7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024

കാക്കനാട് കൂട്ടബലാത്സംഗക്കേസ് ; പ്രതികൾക്കായി അന്വേഷണം ഊർജിതം

Janayugom Webdesk
December 10, 2021 9:20 am

കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കേസിലെ ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷെമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് ഒളിവിലുള്ളത്. ഇവർ കേരളം വിട്ടിട്ടില്ലെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.

കേസിൽ നാലാം പ്രതിയും ലോഡ്ജ് നടത്തിപ്പുകാരിയുമായ ക്രിസ്റ്റീന ഉൾപ്പടെ മൂന്നു പേരാണ് നിലവിൽ ഒളിവിൽ കഴിയുന്നത്. ക്രിസ്റ്റീന തമിഴ്നാട് സ്വദേശിനിയാണ്. അതുകൊണ്ട് തന്നെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത അന്വേഷണ സംഘം കണക്ക് കൂട്ടിയിരുന്നു.എന്നാൽ നിലിവിൽ പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം, പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതിനു മുൻപേ തന്നെ ഇവരെ പിടികൂടുക എന്നതാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. നിലവിൽ രണ്ടാം പ്രതി സലിം കുമാറാണ് കേസിൽ അറസ്റ്റിലായത്. സലീംകുമാറും ഇയാളുടെ സുഹൃത്ത് അജ്മലും ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയുടെ സഹായി ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ക്രിസ്റ്റീനയുടെ അറിവോടെയാണ് പിഡനം നടന്നതെന്നും കണ്ടെത്തായിരുന്നു. ഇതോടെയാണ് ക്രിസ്റ്റിനയേയും കേസിൽ പ്രതി ചേർത്തത്. നിലവിൽ തൃക്കാക്കര എസിപി പിവി ബേബിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
eng­lish sum­ma­ry; Gang-rape of a woman at Kakkanad lodge updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.