24 April 2024, Wednesday

Related news

April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
March 4, 2024
February 11, 2024
February 6, 2024
January 30, 2024

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാ ത്സംഗം: മുതിര്‍ന്ന ഐഎഎസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
October 17, 2022 9:01 pm

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാ ക്കിയെന്ന കേസില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ജിതേന്ദ്ര നരേനെ സസ്പെന്‍ഡ് ചെയ്തു. ആൻഡമാൻ നികോബാർ ദ്വീപ് സമൂഹത്തിലെ മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഓഫിസറുമായ ജിതേന്ദ്ര നരേന്‍. 1990 ബാച്ച് ഐ.എ.എസുകാരനായ ജിതേന്ദ്ര നരേനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. ദ്വീപിലെ ചീഫ് സെക്രട്ടറിയായിരിക്കെ ആൻഡമാൻ നികോബാർ ദ്വീപിലെ ഔദ്യോഗിക വസതിയിൽവെച്ച് ജിതേന്ദ്ര നരേനും ലേബർ കമീഷണർ ആർ.എൽ ഋഷിയും ചേർന്ന് 21 കാരിയ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ജിതേന്ദ്ര നരേൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. വനിതകളുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നവർക്കെതിരെ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പദവിയും പദവിയും പരിഗണിക്കാതെ ഉദ്യോഗസ്ഥരുടെ അച്ചടക്കരാഹിത്യ നടപടികളോട് ഒട്ടും സഹിഷ്ണുതയില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സ് ഉൾപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രാലയം പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
2021 മാർച്ചിലാണ് ജിതേന്ദ്ര നരേൻ ആൻഡമാൻ നികോബാർ ദ്വീപിലെ ചീഫ് സെക്രട്ടറിയായി ചുമതയേറ്റത്.
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി രണ്ടു തവണ പീഡിപ്പിച്ചെന്ന് ആഗസ്റ്റിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ജോലി അന്വേഷിക്കുകയായിരുന്ന യുവതിയെ ഹോട്ടൽ ഉടമ വഴി പരിചയപ്പെട്ട ആർ.എൽ ഋഷിയാണ് ജിതേന്ദ്രയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. വസതിയിലെത്തിയ യുവതിക്ക് ഇരുവരും മദ്യം വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചു.
സർക്കാർ ജോലി നൽകാമെന്ന് ഉറപ്പുനൽകിയ ജിതേന്ദ്രയും ഋഷിയും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. പീഡനവിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ട പ്രാദേശിക മാധ്യമപ്രവർത്തകനും കേസ് വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ യുവതി പ്രത്യേക പരാതി നൽകിയിട്ടുണ്ട്. ജിതേന്ദ്രക്കും ഋഷിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പരാതി അന്വേഷിക്കാൻ ആൻഡമാൻ നികോബാർ പൊലീസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
യുവതിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിൽ പോർട്ട് ബ്ലെയറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫയൽ ചെയ്യാൻ ഉത്തരവിട്ടതിനെത്തുടർന്ന് ഈ മാസം ആദ്യം പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Gang-rape on offer of gov­ern­ment job: Senior IAS offi­cer suspended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.