December 9, 2023 Saturday

Related news

November 11, 2023
October 21, 2023
September 30, 2023
September 30, 2023
September 22, 2023
September 10, 2023
June 30, 2023
June 4, 2023
June 3, 2023
June 1, 2023

കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ പിടിയില്‍

Janayugom Webdesk
കണ്ണൂര്‍
September 1, 2022 10:37 am

കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ് (28), തമിഴ്നാട് സ്വദേശി മലർ (26)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ സംഘം ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്സിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ആഗസ്റ്റ് 27 ശനിയാഴ്ചയാണ് സംഭവം നടന്നത്. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ട് പേർ യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തിയ ജ്യൂസ് നൽകിയായിരുന്നു പീഡനം.

സമീപ ക്വാട്ടേഴ്സുകളിലുള്ളവരാണ് അവശനിലയിലായ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോർട്ട്. അതേസമയം യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Eng­lish Sum­ma­ry:  gang-raped: three accused in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.