Thursday
23 May 2019

ദാദയും രംഗത്ത്, ഒരു ചുക്കും സംഭവിക്കില്ല!! പാകിസ്താനുമായി ഇനിയൊരു കളിയും വേണ്ട

By: Web Desk | Thursday 21 February 2019 3:33 PM IST


പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായി ഒരു തരത്തിലുള്ള കായിക ബന്ധവും വേണ്ടെന്ന ആവശ്യം ശക്തമായിരുന്നു. ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇതില്‍ തന്നെ എല്ലാ ടീമുകളും പരസ്പരം കളിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇന്ത്യ പാകിസതാനോട് കളിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്‌നമാകില്ല.

വരുന്ന ലോകകപ്പില്‍ 10 ടീമുകള്‍ മാത്രമേയുള്ളൂ. ഓരോ ടീമും പരസ്പരം ഓരോ തവണ വീതം ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്. അതുതൊണ്ട് ഒന്നു സംഭവിക്കാന്‍ പോവില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇന്ത്യയില്ലാതെ ലോകകപ്പുമായി മുന്നോട്ട്‌പോവാന്‍ ഐസിസിക്ക് കഴിയില്ല.

Related News