മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിന് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. കരൺ ജോഹറും ഗാംഗുലിയിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി മുംബൈയിൽ ഒത്തുകൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ജീവചരിത്രം സിനിയമാക്കാമെന്ന കാര്യത്തില്‍ ധാരണയായതിനാല്‍ ഇനി ആരാവും വെള്ളിത്തിരയിലെ ഗാംഗുലിയെന്നതാണ് ചോദ്യം.
ദാദയായി അഭിനയിക്കാന്‍ ശേഷിയുള്ള ഏറ്റവും അനുയോജ്യനായ നടനു വേണ്ടിയുള്ള തിരച്ചിലിലാണ് കരണ്‍ ജോഹര്‍. ഗാംഗുലിയുടെ റോളില്‍ ആര് അഭിനയിക്കുമെന്ന് അന്തിമ തീരുമാനമെടുത്ത ശേഷമായിരിക്കും സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന. പ്രശസ്തരായ കായിക താരങ്ങളുടെ ജീവചരിത്രം ഇപ്പോള്‍ ബോളിവുഡിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എംഎസ് ധോണി, എംസി മേരികോം, അസ്ഹര്‍ എന്നിവരുടെയെല്ലാം ജീവചരിത്രം ഇതിനകം സിനിമായായി ലോകത്തിനു മുന്നില്‍ എത്തിക്കഴിഞ്ഞു.
ഇന്ത്യയുടെ മുന്‍വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിന്റെ ജീവചരിത്രം അണിയറില്‍ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ഏതായാലും ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തേയും ഇഷ്ടതാരമായ ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതും കാത്തുനിൽപ്പാണ് ആരാധകർ. അതേസമയം, കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘83’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. കബീര്‍ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ രൺവീർ സിംഗ് ആണ് കപിൽ ദേവായി എത്തുന്നത്. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ദേവായിയുടെ വേഷം അവതരിപ്പിക്കുന്ന ദീപിക പദുകോണാണ്.
ENGLISH SUMMARY: Ganguly’s biopic
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.