മാനന്തവാടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Web Desk
Posted on December 11, 2018, 9:30 pm
മാനന്തവാടി:  മാനന്തവാടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാവുമന്ദം എച്ച് എസിന് സമീപം സ്മൃതി മന്ദിരത്തിൽ നിതിൻ പരമേശ്വരൻ (26)നെയാണ് മാനന്തവാടി എക്‌സൈസ് സർക്കിൾ  ഇൻസ്‌പെക്ടർ എ ജെ ഷാജിയും  സംഘവും ചേർന്ന് പിടികൂടിയത്.
മാനന്തവാടി ‑തലശ്ശേരി റോഡിൽ വെച്ചാണ് 1.150 കി.ഗ്രാം  കഞ്ചാവുമായി നിതിനെ പിടികൂടിയത്.  മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റ്  കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.  സർക്കിൾ ഇൻസ്പെക്ടർ  എ.ജെ ഷാജി, പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ കെ ‚സിവിൽ എക്സൈസ് ഓഫീസർമാരായ, സുരേഷ്. സി., രാജേഷ് കെ തോമസ്, അരുൺ കൃഷ്ണൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.