Web Desk

കോ​ഴി​ക്കോ​ട്

July 29, 2021, 8:42 pm

മത്സ്യഗന്ധമുള്ളതിനാല്‍ പൊലീസ് നായപോലും കണ്ടെത്തില്ല; കേരളത്തിലേ​ക്ക് ക​ഞ്ചാ​വ് കടത്തുന്നത് ആ​ന്ധ്ര​യി​ല്‍ നിന്ന്

Janayugom Online

കേരളത്തിലെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് ക​ഞ്ചാ​വ് എത്തിക്കുന്നത് ആ​ന്ധ്ര​യി​ലെ കാ​ക്കി​ന​ട​യി​ൽ നിന്ന്. കാ​ക്കി​ന​ട​യി​ൽ നി​ന്ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി ശേ​ഖ​രി​ച്ചാ​ണ് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​രു​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെന്ന് എ​ക്​സൈ​സ് ഇ​ൻറ​ലി​ജ​ൻ​സ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. കാ​ക്കി​ന​ട​യി​ൽ ഒ​രു കി​ലോ ക​ഞ്ചാ​വി​ന് 20, 000 രൂ​പ​യ്ക്കാ​ണ് ല​ഹ​രി​ക്ക​ട​ത്ത് സം​ഘം വാ​ങ്ങു​ന്ന​ത്. ഇത് കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ 40, 000 മു​ത​ൽ 50, 000 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ട്രെയി​നി​ൽ നി​ന്ന് ആ​ർ​പി​എ​ഫും എ​ക്​സൈ​സും പി​ടി​കൂ​ടി​യ ക​ഞ്ചാ​വും കാ​ക്കി​ന​ട​യി​ൽ നി​ന്ന് എ​ത്തി​ച്ച​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ത​ല​ശേ​രി അ​റ​ക്കി​ല​ക​ത്ത് ഖ​ലീ​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാന്റ് ചെയ്തു. അ​ടു​ത്ത ദി​വ​സം ഖ​ലീ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും എ​ക്​സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ക്കി​ന​ട​യി​ലെ ക​ഞ്ചാ​വ് ലോ​ബി​യു​മാ​യി മ​ല​യാ​ളി ഏ​ജ​ന്റുമാ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നാ​ണ് എ​ക്​സൈ​സിന്റെ കണ്ടെത്തൽ.

മ​ല​യാ​ളി​ക​ൾ കാ​ക്കി​ട​ന​ട​യി​ൽ എ​ത്തി​യാ​ലു​ട​ൻ ഏ​ജ​ന്റു​മാ​ർ ആ​വ​ശ്യം തി​ര​ക്കി​യെ​ത്തും. കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ഞ്ചാ​വ് ല​ഭ്യ​മാ​ക്കാ​മെ​ന്നും ഇ​വ​ർ അ​റി​യി​ക്കും. മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​ണെ​ങ്കി​ൽ പ​കു​തി​യി​ലേ​റെ വി​ല കു​റ​ച്ചാ​ണ് ന​ൽ​കാ​റു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​ജ​ൻറുു​മാ​ർ വ​ഴി ഖ​ലീ​ൽ പ​തി​വാ​യി ക​ഞ്ചാ​വ് എ​ത്തി​ക്കാ​റു​ണ്ടെ​ന്നാ​ണ് എ​ക്​സൈ​സി​ന് ല​ഭി​ച്ച വി​വ​രം. കാ​ക്കി​ന​ട​യി​ൽ നി​ന്ന് ട്രെയി​നി​ൽ പാ​ർ​സ​ലാ​യാ​ണ് ക​ഞ്ചാ​വ് അ​യ​യ്ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലേ​ക്ക് ആ​ദ്യം അ​യ​യ്ക്കുകയും അ​വി​ടെ നി​ന്ന് ത​ല​ശേ​രി​യി​ലേ്ക്ക് അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ആ​ർ​പി​എ​ഫി​ന്റെയും എ​ക്​സൈ​സി​ന്റേ​യും പൊലീസിന്റേയും പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ക​ഞ്ചാ​വ് മ​ത്സ്യ​പ്പെ​ട്ടി​ക്കൊ​പ്പം പാ​ർ​സ​ലാ​യി അയയ്ക്കുന്നത്.

ഡോ​ഗ്​ സ്ക്വാഡിന്റെ പ​രി​ശോ​ധ​ന​യി​ൽ പോ​ലും മ​ത്സ്യ​ത്തി​ന്റെ ഗ​ന്ധ​മു​ള്ള​തി​നാ​ൽ ക​ഞ്ചാ​വ് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാറില്ല. ക​ഞ്ചാ​വ് പാ​ർ​സ​ലാ​യി അ​യ​ച്ച ട്രെയി​നി​ൽ യാ​ത്ര ചെ​യ്യാ​തെ മ​റ്റു ട്രെയി​നു​ക​ളി​ലായാണ് ​ഖ​ലീ​ൽ നാ​ട്ടി​ലേ​ക്ക് എത്താറുള്ളത്.
ബുധനാഴ്ച രാ​വി​ലെ ചെ​ന്നൈ – മം​ഗ​ലാ​പു​രം മെ​യി​ലി​ൽ എ​ക്​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ർ​സ​ൽ വാ​ഗ​ണി​ൽ മ​ത്സ്യ പാ​ർ​സ​ലിന്റെ കൂ​ടെ ഒ​ളി​പ്പി​ച്ചു നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് ക​ട​ത്തിക്കൊണ്ടുവ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​മേ​ഖ​ല ഐ​ബി അ​സി. എ​ക്​സൈ​സ് ക​മ്മീ​ഷ​ണ​ർ വൈ ​ഷി​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​ര​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

Eng­lish Sum­ma­ry: gan­ja is smug­gled into Ker­ala from Kak­i­na­da in Andhra Pradesh

You may like this video also