കഞ്ചാവ് കടത്തി; പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും

Web Desk
Posted on June 19, 2019, 5:13 pm

കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. 1.250 കിഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കാഞ്ഞിരപ്പള്ളി വില്ലേജില്‍ ഓലിക്കല്‍ വീട്ടില്‍ തോമസ് മകന്‍ ദേവസ്യ തോമസ് എന്നയാള്‍ക്കാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷ വിധിച്ചു. തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് കെ കെ സുജാതയാണ് വിധി പ്രസ്താവിച്ചത്.

2016 ഒക്ടോബര്‍ 21 ന് കേസിന്സ്പദമായ സംഭവം നടന്നത്. കേസില്‍ ഏഴുപേരെ വിസ്തരിച്ചു. 15 ഡോക്യുമെന്‍റ്സ് മാര്‍ക്ക് ചെയ്തു. 5 മെറ്റീരിയല്‍ ഒബ്ജക്ട്‌സ് തെളിവിലേക്കായി ഹാജരാക്കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പ്പെക്ടര്‍ ബി വേണുഗോപാല കുറുപ്പ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്‍കി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി രാജേഷ് കോടതിയില്‍ ഹാജരായി.