Web Desk

കോഴിക്കോട്

July 28, 2021, 2:07 pm

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് ട്രെയിനില്‍ നിന്ന്

Janayugom Online

കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

Eng­lish sum­ma­ry: Gan­ja seized from Kozhikode

You may also like this video: