Web Desk

കൊച്ചി

November 24, 2020, 5:54 pm

പാഴ്‌സല്‍ സര്‍വ്വീസ് വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

Janayugom Online

എറണാകുളത്തെ പാഴ്സല്‍ സര്‍വ്വീസ് സെന്റര്‍ വഴി വിദേശത്തേക് കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് എക്‌സെെസ് സംഘം പിടികൂടിയത്.

ദുബായിലേക്കാണ് കഞ്ചാവ് പാഴ്സല്‍ ബാഗിലാക്കി കടത്താന്‍ ശ്രമിച്ചത്. കറി പൗഡറുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാഴ്സല്‍ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് എക്‌സൈസിനെ വിവരം അറിയിച്ചത്.

പാഴ്സല്‍ അയച്ച കണ്ണൂര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചതായും മുൻപും ഇയാൾ ഇതേ രീതിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എക്‌സൈസ് പറയുന്നു

 

Eng­lish sum­ma­ry:   Gan­jav seized from  Ernakulam

You may also like this video: