കോവിഡ് ദുരന്തത്തെത്തുടര്‍ന്നു സമ്പൂര്‍ണ തകര്‍ച്ചയിലേക് നീങ്ങുന്ന സംസ്ഥാനത്തെ വസ്ത്രനിര്മാണമേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ഗാര്‍മെന്റസ് മാനുഫാക്ചേര്‍സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവാഹം, വിഷു, റംസാന് സീസണിലേയ്ക് കരുതിയിരുന്ന കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങള്‍ വില്ക്കാന് സാധിക്കാത്ത അവസ്ഥയിലുടെയാണ് കടന്നുപോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പികെ രാജീവന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത 5000ത്തോളം യൂണിറ്റുകളിലായി ഏകദേശം രണ്ടുലക്ഷത്തോളം പേര് ജോലിചെയുന്നുണ്ട്. ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ഗണ്യമായ നികുതി പണമായും നല്‍കുന്നുണ്ട്. സൂക്ഷ്മ , ചെറുകിട സംരംഭകരായതിനാല്‍ തൊഴിലാളികളെ സാമ്പത്തികമായി സംരക്ഷിക്കുന്നതിനുള്ള സാഹചര്യമില്ല. തൊഴിലുടമയുടെയോ തൊഴിലാളികളുടെയോ അല്ലാത്ത കാരണത്താല്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ സഹായധനം നല്കുവാന് ഇഎസ്ഐ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ടെക്സ്റ്റയില്‍ ഗാര്‍മെന്റ് പുനരുദ്ധാരണ ഫണ്ടില്‍നിന്ന് ആവശ്യമായ ധനസഹായം ലഭ്യമാകണമെന്നു അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കേരളബാങ്ക് മുഖേന കുറഞ്ഞ പലിശക്ക് വായിപ ലഭ്യമാക്കണമെന്നും രാജീവന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിയ്ക്കും കേന്ദ്ര ചെറുകിടവ്യവസായ ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായി അദ്ദേഹം അറിയിച്ചു. പരമ്പരാഗത വ്യവസങ്ങള്ക്കു നല്കിയ ലോക്കഡോണ്‍ ഇളവുകള്‍ വസ്ത്രനിര്‍മാണ മേഖലക്കും അനുവദിക്കണം. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കോവിഡ് പ്രതിരോധത്തിനായി ഒരുലക്ഷം മാസ്കുകള്‍ നിര്‍മിച്ചു സര്‍ക്കാറിന് നല്‍കുമെന്നും സംഘടന അറിയിച്ചു.
English Summary: Garments Manufacturers Association wants special package to protect garment sector.
you may also like this video;