വാര്‍ധക്യത്തിലെ രണ്ടാം ബാല്യം; മുത്തച്ഛന് ചോറൂണ് നടത്തി കൊച്ചുമക്കള്‍

Web Desk
Posted on July 16, 2019, 11:12 am

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടന്ന ചോറൂണ് ചടങ്ങ് അപൂര്‍വ്വതയുള്ളതായി. മുത്തച്ഛന്‍ നേര്‍ന്ന ചോറൂണ് വഴിപാട് നടത്തിയത് കൊച്ചുമകന്‍.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ മകന് ചോറൂണ് നടത്തിക്കൊള്ളാമെന്ന് 85 വര്‍ഷം മുമ്പ് പിതാവ് പറഞ്ഞ വഴിപാടാണ് കൊച്ചുമകന്‍ ഇന്നലെ യാഥാര്‍ത്ഥ്യമാക്കിയത്. ചേര്‍ത്തല വാരനാട് സ്വദേശി 83 വയസ്സുള്ള രവീന്ദ്രന്‍ നായര്‍ക്ക് മകള്‍ രേണുകദേവിയുടെ സാന്നിദ്ധ്യത്തില്‍ മകന്‍ ഹരീഷ് ചോറും പായസവും നല്‍കിയാണ് മുത്തച്ഛന്‍ നേര്‍ന്ന ചോറൂണ് വഴിപാട് നടത്തിയത്.
രവീന്ദ്രന്‍ നായരുടെ ചെറുമക്കളും ബന്ധുമിത്രാദികളും ചോറൂണ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ആറന്മുള ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് അജിത് കുമാര്‍, അക്കൗണ്ട്സ് ആഫീസര്‍ ജി. അരുണ്‍കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ശരത് പുന്നംതോട്ടം എന്നിവര്‍ ചടങ്ങ് ക്രമീകരിച്ചു.

YOU MAY LIKE THIS VIDEO ALSO