ദിവസങ്ങൾക്ക് മുൻപ് ഏജൻസിയിൽ നിന്ന് വാങ്ങിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. കൊച്ചാലുംമൂട് ഫാരിജാ മൻസിലിന്റെ വീടാണ് കഴിഞ്ഞ ദിവസം ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് തകർന്നത്.
ഉപയോഗിക്കുന്ന സിലിണ്ടർ കാലിയാവാതിരുന്നതിനാൽ പുതിയ ഗ്യാസ് സിലിണ്ടർ രണ്ടാമത്തെ അടുക്കളയിലാണ് സൂക്ഷിച്ചിരുന്നത്. അർധരാത്രി വൻ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടർ പിളർന്ന് തെറിച്ച് തീപിടിക്കുകയായിരുന്നു.
വീടിന്റെ ജനലുകളും കതകുകളും തകർന്നു, ഭിത്തി പിളർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. സംഭമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയാണ് തീയണച്ചത്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിൽ ഗുരുതര സുരക്ഷാ വീഴ്ചയാണ് ആരോപിക്കുന്നത്. ഗ്യാസ് നിറച്ചതിലെ അപാകതകളോ ഗ്യാസ് കുറ്റിയുടെ പഴക്കമോ ഇത്തരം അപകടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അസിഫ് പറയുന്നു. പാങ്ങോട് പൊലീസും കടയ്ക്കൽ അഗ്നിശമന സേനയും കിളിമാനൂരിൽനിന്ന് ഗ്യാസ് ഏജൻസി ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.