Janayugom Online
വിശാഖപട്ടണത്ത്​ വാതകം ചോർന്ന്​ അപകടമുണ്ടായ മരുന്ന് കമ്പനിയിൽ പൊലീസ് പരിശോധന നടത്തുന്നു

വിശാഖപട്ടണത്ത്​ വാതകം ചോർന്ന്​ രണ്ട്​ മരണം

Web Desk

വിശാഖപട്ടണം

Posted on June 30, 2020, 10:18 pm

വിശാഖപട്ടണത്ത്​ മരുന്ന്​ കമ്പനിയിൽ വാതകം ചോർന്ന്​ രണ്ട്​ പേർ മരിച്ചു. നാല്​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനർ ലൈഫ്​ സയൻസ്​ എന്ന സ്ഥാപനത്തിൽ ബെൻസിമിഡാസോൾ എന്ന വാതകമാണ്​ ചോർന്നത്​.

നരേ​ന്ദ്ര, ഗൗരി ശങ്കർ എന്നിവരാണ്​ മരിച്ചത്​. രണ്ട്​ പേരും കമ്പനിയിലെ തൊഴിലാളികളാണ്​. ഇതിൽ നരേന്ദ്രയായിരുന്നു കമ്പനിയിലെ ഷിഫ്​റ്റ്​ ഇൻ ചാർജ്​. ആശുപത്രിയിൽ ചികിത്സയിലുള്ള നാല്​ പേരിൽ ഒരാളുടെ നില ഗുരുതരമാണ്​.

ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ്​ ഇവർ ചികിത്സയിലുള്ളത്​. സ്ഥിതി നിയ​ന്ത്രണവിധേയമാണെന്ന്​ പർവാഡ പൊലീസ്​ സ്​റ്റേഷൻ ഇൻസ്​പെക്​ടർ ഉദയ്​ കുമാർ പറഞ്ഞു. വാതകം മറ്റ്​ സ്ഥലങ്ങളിലേക്ക്​ വ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. സംഭവം നടക്കുമ്പോൾ 30 തൊഴിലാളികളാണ്​ ഫാക്​ടറിയിലുണ്ടായിരുന്നത്​.

you may also like this video;