കണ്ണൂർ പള്ളിക്കുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഗതാഗതം പൂര്‍ണമായും നിലച്ചു

Web Desk
Posted on August 25, 2018, 9:33 am

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിനു മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. എന്നാല്‍ വാതക ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും നിലച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ കയറി മറിഞ്ഞതാണെന്നു പൊലീസ് അറിയിച്ചു. 2012ൽ ഓഗസ്റ്റ് 27നു രാത്രി 11നു ചാലയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിനു കാരണം അമിത വേഗതയിൽ വന്ന ലോറി ഡിവൈഡറിൽ ഇടിച്ചതായിരുന്നു.