Janayugom Online
cow

ഗോരക്ഷാ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

Web Desk
Posted on August 02, 2019, 2:48 pm

പല്‍വാള്‍: ഹരിയാനയില്‍ ഗോരക്ഷാ പ്രവര്‍ത്തകനെ കന്നുകാലിക്കടത്തുകാര്‍ വെടിവെച്ച് കൊലപ്പെടുത്തി. കന്നുകാലി കടത്തുകാരുടെ വാഹനത്തിന് പിന്നാലെ അന്വേഷണവുമായി പോയ 35 വയസുള്ള ഗോപാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഗോരക്ഷാ ദള്‍ എന്ന സംഘടനയിലെ അംഗമാണ്.  അനധികൃതമായി പശു കടത്ത് നടത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ഗോപാല്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഗോപാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO