14 March 2026, Saturday

Related news

March 11, 2026
March 10, 2026
March 8, 2026
March 7, 2026
March 4, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026

ഗൗരവ് ഗോഗോയിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത ബിശ്വ ശർമ്മ

Janayugom Webdesk
ഗുവാഹട്ടി
February 8, 2026 6:30 pm

കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗോഗോയിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവകരമാണെന്നും അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്ത് കോൾബർണിന് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. പാകിസ്ഥാൻ പ്ലാനിംഗ് കമ്മീഷന്റെ മുൻ ഉപദേഷ്ടാവായിരുന്ന തൗഖീർ ഷെയ്ഖിന് കീഴിൽ ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന സമയത്ത് എലിസബത്ത് രഹസ്യ വിവരങ്ങൾ കൈമാറിയതായി എസ്.ഐ.ടി റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് ശർമ്മ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ക്യാബിനറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ഗൗരവ് ഗോഗോയ് രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കഥകളാണിതെന്നും സെപ്റ്റംബറിൽ സമർപ്പിക്കുമെന്ന് പറഞ്ഞ റിപ്പോർട്ട് ഇപ്പോഴാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.