ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച് അഡാനി ഗ്രൂപ്പ് ഉടമ ഗൗതം അഡാനി. 66.5 ബില്യണ്‍ ഡോളറാണ് അഡാനിയുടെ ആകെ ആസ്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അഡാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.
ചൈനീസ് ശതകോടീശ്വരന്‍ ഷോങ് ഷാന്‍ഷനിനെ മറികടന്നാണ് അഡാനി രണ്ടാം സ്ഥാനത്തെത്തിയത്. 76.5 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്. ആഗോള സമ്പന്നരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ ഒരു സ്ഥാനം പിറകിലായി 14-ാമതായാണ് അഡാനിയുള്ളത്.
ഈ വര്‍ഷം അംബാനിയുടെ ആസ്തിയില്‍ 175 മില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായപ്പോള്‍ അഡാനിയുടെ ആസ്തിയില്‍ 32.7 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടായി. അഡാനി ലിസ്റ്റുചെയ്ത ആറ് കമ്പനികളുടെ വിപണി മൂലധനം ഒരു വർഷത്തിൽ 41.2 മടങ്ങ് വർധിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണികിടക്കുമ്പോഴാണ് ശതകോടീശ്വരന്മാരുടെ സ്വത്ത് കുമിഞ്ഞുകൂടുന്നതെന്നതും ശ്രദ്ധേയമാണ്.
English summary: Gautam Adani is the second richest man in Asia
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.