28 March 2024, Thursday

ഗൗതം അഡാനി ലോകത്തെ മൂന്നാമത്തെ ധനികന്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 30, 2022 8:27 pm

ഇന്ത്യന്‍ വ്യവസായി ഗൗതം അഡാനി ലോകത്തെ മൂന്നാമത്തെ ധനികന്‍. ആദ്യ മൂന്ന് ധനികരില്‍ ഉള്‍പ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് അഡാനി.
ബ്ലൂംബര്‍ഗിന്റെ ധനികരുടെ പട്ടികയിലാണ് ഫ്രഞ്ച് കോടീശ്വരനായ ബെര്‍നാള്‍ഡ് അര്‍നൗട്ടിനെ പിന്തള്ളി 60കാരനായ അഡാനിയുടെ മുന്നേറ്റം. 10.9 ലക്ഷം കോടി രൂപയാണ് അഡാനിയുടെ ആസ്തി. ടെസ്‌ല സ്ഥാപകനായ എലോണ്‍ മസ്കും ആമസോണ്‍ മേധാവി ജെഫ് ബെസോസുമാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 

തുറമുഖം, വ്യോമയാനം, ഊര്‍ജം, കല്‍ക്കരി തുടങ്ങിയ മേഖലകളിലെല്ലാം അഡാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ വാര്‍ത്താ ശൃംഖലയായ എന്‍ഡിടിവി വളഞ്ഞവഴിയില്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനി ലോക റാങ്കിങ്ങില്‍ 11ാമതാണ്. 7.3 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. 

കഴിഞ്ഞ മാസം ഫോബ്സ് മാസിക തയ്യാറാക്കിയ ധനികരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സിനെ പിന്തള്ളി അഡാനി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ജൂലൈയില്‍ ബില്‍ഗേറ്റ്സ് 20 ബില്യണ്‍ ഡോളര്‍ അവരുടെ സന്നദ്ധസ്ഥാപനമായ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് മാറ്റിയിരുന്നു. ഫെബ്രുവരിയില്‍ അബാനിയെ പിന്തള്ളി അഡാനി ഏഷ്യയിലെ ഏറ്റവും ധനികനായി മാറിയിരുന്നു. ഏകദേശം 6.6 ലക്ഷം കോടി രൂപയായിരുന്നു അഡാനിയുടെ അന്നത്തെ ആസ്തി. 

Eng­lish Sum­ma­ry: Gau­tam Adani is the third rich­est man in the world
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.