Web Desk

December 21, 2019, 6:06 pm

ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി

Janayugom Online

ന്യൂ ഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും, ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ ദിവസമാണ് (ഡിസംബർ 20) ഗംഭീർ ഡൽഹി പോലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

ഒരു അന്താരാഷ്ട്ര നമ്ബറിൽ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു ഭീഷണി സന്ദേശം ലഭിച്ച ഫോൺ നമ്ബർ സഹിതം ഷാഹ്ദാര ജില്ലാ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തനിക്കും കുടുംബാഗങ്ങൾക്കും സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽ നിന്നുമാണ് എം പിയായി ഗൗതം ഗംഭീർ തിരഞ്ഞെടുക്കപ്പെട്ടത്